വയനാട് : ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ ഇടുക്കി ഉപ്പുതറയില്‍ നിന്ന് ഭാവന ,ഭര്‍ത്താവ് സജിനും രണ്ട് മക്കളുമായി വയനാട്ടിലെത്തി.
വെളളിയാഴ്ചയാണ് ഇവര്‍ എത്തിയത്.
ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടമായ നിരവധി കുഞ്ഞുങ്ങള്‍ ഉണ്ടെന്ന വിവരമാണ് ഭാവനയെ ഈ പ്രവര്‍ത്തിക്ക് പ്രേരിപ്പിച്ചത്. അനാഥരായ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ സന്നദ്ധയാണെന്ന് ഭാവന സാമൂഹ്യമാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു.
ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ, എന്റെ ഭാര്യ തയാറാണെന്ന് ഇടുക്കി സ്വദേശി സജിന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആവശ്യക്കാരുണ്ടെന്ന വിളി വന്നതിന് പിന്നാലെയാണ് മുലപ്പാല്‍ നല്‍കുന്നതിനായി ഭാര്യയും രണ്ട് മക്കളുമായി സജിന്‍ വയനാട്ടിലെത്തിയത്.
രണ്ടു കുട്ടികളുടെ അമ്മയാണ് താനെന്നും അമ്മയില്ലാതായാലുള്ള കുഞ്ഞുങ്ങളുടെ അവസ്ഥ അറിയാമെന്നും ഭാവന പറഞ്ഞു.നാലു വയസും, നാലുമാസവും പ്രായമുള്ള രണ്ടു കുട്ടികളുടെ അമ്മയാണ് ഭാവന.