കല്‍പ്പറ്റ | മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവടെ എണ്ണം ഇതുവരെ 344 ആയി. ഇന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്തി. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും ഇതിനോടകം കണ്ടെടുത്തു.
സര്‍ക്കാര്‍ കണക്കുകളനുസരിച്ച്‌ 210 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. 206 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. 86 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നുണ്ട്.

കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അഞ്ചാം ദിവസമായ ഇന്നും തുടരും. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്ന് തെരച്ചില്‍. റഡാറടമുള്ള ആധുനിക സംവിധാനങ്ങള്‍ തെരച്ചിലിന് എത്തിച്ചിട്ടുണ്ട്.

ഇന്നലെ റഡാര്‍ സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത് രാത്രി വൈകിയും പരിശോധന നടത്തിയയെങ്കിലും ജീവന്റെ തുടിപ്പ് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഏറെ നേരത്തെ തിരച്ചിലില്‍ യാതൊന്നും കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ദൗത്യ അവസാനിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *