NADAMMELPOYIL NEWS
DECEMBER 16/2023
കൂടരഞ്ഞി: കൂടരഞ്ഞി, കരിങ്കുറ്റി, കൂമ്ബാറ, താഴെ കൂടരഞ്ഞി എന്നിവിടങ്ങളില്‍ പഞ്ചായത്തധികൃതര്‍ സ്ഥാപിച്ചിട്ടുള്ള ഹൈ/ ലോ മാസ്റ്റ് വിളക്കുകള്‍ പ്രവര്‍ത്തനരഹിതം.
കൂമ്ബാറ അങ്ങാടിയിലെ വിളക്ക് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ വിളക്കുകളും വാര്‍ഡുകളില്‍ സ്ഥാപിച്ചിട്ടുള്ള എല്‍ഇഡി വിളക്കുകളും പ്രവര്‍ത്തനരഹിതമായത് കൂടരഞ്ഞി പഞ്ചായത്ത് ഭരണ സമിതിയുടെ പ്രവര്‍ത്തനമികവിന് മങ്ങല്‍ ഏല്‍പ്പിക്കുന്നതാണ്.
ജനത്തിന് ഉപകാരപ്പെടാത്ത തെരുവുവിളക്കുകള്‍ക്കായി ചെലവാക്കിയ ലക്ഷക്കണക്കിന് രൂപയും വൈദ്യുതി ബോര്‍ഡില്‍ അടക്കുന്ന പതിനായിരക്കണക്കിന് രൂപയും പഞ്ചായത്ത് അധികൃതരുടെ പക്കല്‍ നിന്നും വസൂലാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. ഫ്രാൻസീസ് പുന്നക്കുന്നേല്‍, ജോണി മഴുവഞ്ചേരില്‍, ബൈജു വരിക്ക്യാനി, സലേഷ് പാറേക്കുടി, ജിമ്മി കീരമ്ബനാല്‍, ജോബി പുളിമൂട്ടില്‍, സന്തോഷ് പൊന്തക്കല്‍, ജോണ്‍ ചെരിയമ്ബുറം എന്നിവര്‍ പ്രസംഗിച്ചു.