NADAMMELPOYIL NEWS
DECEMBER 17/2023
ഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കുന്നുമ്മല്‍ പഞ്ചായത്ത് പതിമ്മൂന്നാം വാര്‍ഡില്‍ വട്ടോളി ദേശീയ ഗ്രന്ഥശാലയ്ക്ക് സമീപം കളിയാട്ട് പറമ്ബത്ത് കുമാരന്‍ (77) ആണ് മരിച്ചത്.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തിലധികമായി വീട്ടില്‍ തന്നെ ചികിത്സയിലായിരുന്നു അദ്ദേഹം. ഇതിനിടയില്‍ ശ്വാസംമുട്ടല്‍ അധികമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന്, വെള്ളിയാഴ്ച്ച വൈകീട്ട് ആശുപത്രിയില്‍ വച്ചായിരുന്നു മരണം.
ഇന്നലെ കണ്ണൂര്‍ പാനൂരില്‍ പാലക്കണ്ടി അബ്ദുള്ള(82)യുടെ മരണവും കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിരുന്നു.
കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മേഖലയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.