NADAMMELPOYIL NEWS
NOVEMBER 30/2023
ഓയൂരിലെ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനി പൊലീസിന്റെ പിടിയിലായെന്ന് സൂചന. സംഘത്തിന് നേതൃത്വം നല്‍കിയ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നലെ ഉച്ചക്ക് അബിഗേലിനെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചതിന് പിന്നാലെ തന്നെ ഇവര്‍ പൊലീസിന്റെ പിടിയിലായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ചൊവ്വാഴ്ച്ച ഉച്ചക്ക് ഒന്നേമുക്കലോടെയാണ് അബിഗേലിനെ ഓട്ടോയിലെത്തിയ യുവതി ആശ്രാമം മൈതാനത്ത് ഇറക്കിവിട്ടത്. ഇതിന് പിന്നാലെ ഉച്ചയ്ക്ക് രണ്ടരയോടെ കൊല്ലം ശങ്കേഴ്‌സ് ആശുപത്രിക്കു സമീപത്തു നിന്ന് യുവതിയെ പിടികൂടിയെന്നാണ് വിവരം. ഇവര്‍ സംഭവത്തിന്റെ സൂത്രധാരനായ കുപ്രസിദ്ധ മോഷ്ടാവിന്റെ സഹോദര പുത്രിയാണെന്നാണ് സംശയം. ചിട്ടി തട്ടിപ്പ് ഉള്‍പ്പെടെ കേസുകളില്‍ പ്രതിയാണ്. ഇവരെ ഡി.ഐ.ജി നിശാന്തിനിയുടെ നേതൃത്വത്തില്‍ ചോദ്യംചെയ്തുവരികയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.