NADAMMELPOYIL NEWS
NOVEMBER 29/2023
കാലിക്കറ്റ് എൻ ഐ ടിയില്‍ ആര്‍ക്കിടെക്ചര്‍, എൻജിനീയറിങ്, മാനേജ്മെന്റ്, സയൻസ് എന്നീ വിഭാഗങ്ങളിലെ അധ്യാപക തസ്തികകളിലേക്ക് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു.
എസ് സി/എസ് ടി/ഓ ബി സി – എൻ സി എല്‍ /പി ഡബ്ള്യു ഡി/ഇ ഡബ്ള്യു എസ് ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള സംവരണം നിയമപ്രകാരമായിരിക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായി അപേക്ഷാ ഫോറം പൂരിപ്പിച്ച് സമര്‍പ്പിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി : നവംബര്‍ 30.
ഭിന്നശേഷിക്കാര്‍ക്കായി സൗജന്യ കോഴ്സുകള്‍
എല്‍ ബി എസിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ ഭിന്നശേഷിക്കാരായ അഞ്ചാം ക്ലാസ്സ് പാസ്സായവര്‍ക്കായി സൗജന്യ ഫ്ലോറല്‍ ഡെക്കറേഷൻ ആൻഡ് ബൊക്കെ മേക്കിംഗ്, എട്ടാം ക്ലാസ്സ് പാസ്സായവര്‍ക്കായി ഫാബ്രിക് പെയിന്റിങ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പങ്കെടുക്കുന്നവര്‍ക്ക് നിശ്ചിത തുക യാത്രാ ബത്ത, ഭക്ഷണം എന്നീ ഇനത്തില്‍ നല്‍കുന്നതാണ്. ഫോണ്‍ : 0495 2720250, 9745208363
എസ് സി ലഘുവിജ്ഞാപനം
പി എസ് സി വിവിധ തസ്തികകളില്‍ ലഘുവിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷ ഓണ്‍ലൈനിലൂടെ മാത്രം അയക്കേണ്ടതാണ്. പ്രായം 01.01.2023 അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്നതാണ്. വിജ്ഞാപനം 30.10.2023 ലെ അസാധാരണ ഗസറ്റിലും കമ്മീഷന്റെ www.keralapsc.gov.in എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്ബ് ഉദ്യോഗാര്‍ത്ഥികള്‍ വിജ്ഞാപനം വായിച്ചു നോക്കേണ്ടതാണ്. വിജ്ഞാപനത്തിന് അനുസ്രുതമായല്ലാതെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നിരുപാധികം നിരസിക്കപ്പെടുന്നതാണ്.