NADAMMELPOYIL NEWS
NOVEMBER 15/2023
പേരാമ്പ്ര:ജീവനക്കാരിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന കേസില്‍ കടയുടമ അറസ്റ്റില്‍. പേരാമ്ബ്ര ചേനായി റോയല്‍ മാര്‍ബിള്‍സ് ഉടമ ജാഫര്‍ ആണ് അറസ്റ്റിലായത്.
റോയല്‍ മാര്‍ബിള്‍സിലെ ജീവനക്കാരിയായ 34കാരിയെ ജാഫര്‍ മര്‍ദ്ദിച്ചതെന്നാണ് കേസ്.
കടയിലെ കണക്കുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണം. സംഭവത്തില്‍ കേസെടുത്ത പോലീസ് യുവതിയുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് ജാഫറിനെ അറസ്റ്റ് ചെയ്തത്. മര്‍ദനത്തില്‍ പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദനം, അന്യായമായി തടങ്കലില്‍ വയ്‌ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ജാഫറിനെ അറസ്റ്റ് ചെയ്തത്.