NADAMMELPOYIL NEWS
NOVEMBER 14/2023
സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷ യാചിച്ച മറിയക്കുട്ടിയുടെ മകള്‍ വിദേശത്താണെന്ന ദേശാഭിമാനി വാര്‍ത്ത നിഷേധിച്ച് മകള്‍ പ്രിന്‍സി.
അടിമാലിയില്‍ ലോട്ടറി കച്ചവടം നടത്തി വരുകയാണ് ദേശാഭിമാനി വാര്‍ത്തയില്‍ വിദേശത്തെന്ന് ആരോപിച്ച മറിയക്കുട്ടിയുടെ മകള്‍ പ്രിന്‍സി. താന്‍ 37 വയസിനിടയില്‍ ഇതുവരെ കേരളം വിട്ട് പുറത്ത് പോയിട്ടില്ലെന്ന് പ്രിന്‍സി പറഞ്ഞു.
‘പെന്‍ഷന്‍ യാചനാ സമരം സെറ്റിട്ട നാടകം’ എന്നായിരുന്നു മറിയക്കുട്ടിയെ കുറിച്ച് കഴിഞ്ഞ ദിവസം ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത. സ്വിറ്റ്‌സര്‍ലന്റിലുള്ള മകള്‍ പ്രിന്‍സിയുടെ പേരിലുള്ള വീട്ടിലാണ് മറിയക്കുട്ടി താമസിക്കുന്നത്. കൂടാതെ മറ്റൊരു വീടും മകള്‍ക്കുണ്ട്. അത് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ് എന്നതായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം.