NADAMMELPOYIL NEWS
NOVEMBER 08/2023
കോഴിക്കോട്: മലയാളിക്ക് ഗസലിന്റെ പട്ടുറുമാല്‍ സമ്മാനിച്ച ഉമ്ബായിക്ക് കോഴിക്കോട് സ്മാരകം.
കേരളത്തിലെ ആദ്യ ഹിന്ദുസ്ഥാനി സംഗീത പഠന കേന്ദ്രമായ ഉമ്ബായി മ്യൂസിക് അക്കാഡമിയുടെ ഉദ്ഘാടനവും കെട്ടിട ശിലാ സ്ഥാപനവും 11 ന് ഉച്ചയ്ക്ക് 12 ന് കുറ്റിക്കാട്ടൂര്‍ മൊണ്ടാന എസ്റ്റേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും.
അക്കാഡമി സെക്രട്ടറി കെ.അബ്ദുള്‍ സലാം റിപ്പോര്‍ട്ട് അവതരിപ്പിക്കും. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍ കോവില്‍, എം.കെ.രാഘവൻ എം.പി, എം.എല്‍.എമാരായ പി.ടി.എ റഹീം , എം.കെ.മുനീര്‍ , തോട്ടത്തില്‍ രവീന്ദ്രൻ , ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ , മലബാര്‍ ഗ്രൂപ്പ് ചെയര്‍മാൻ എം.പി.അഹമ്മദ് , യു.എല്‍.സി.സി .എസ് ചെയര്‍മാൻ രമേശൻ പാലേരി, സമീര്‍ ഉമ്ബായി എന്നിവര്‍ പ്രസംഗിക്കും. ട്രസ്റ്റ് പ്രസിഡന്റ് കെ.ഷംസുദ്ദീൻ സ്വാഗതവും ട്രഷറര്‍ പ്രകാശ് പൊതായ നന്ദിയും പറയും.
ജുഗല്‍ ബന്ദിയോടെ ഉദ്ഘാടന വേദി ഉണരും
മലബാര്‍ ഗ്രൂപ്പ് ചെയര്‍മാൻ എം.പി.അഹമ്മദ് ഇഷ്ടദാനമായി നല്‍കിയ കുറ്റിക്കാട്ടൂര്‍ മൊണ്ടാന എസ്റ്റേറ്റിലെ 20 സെന്റ് സ്ഥലത്താണ് ഉമ്ബായി മ്യൂസിക് അക്കാഡമി ഉയരുന്നത്. പദ്ധതി ചെലവ് 13 കോടിയാണ്. സംസ്ഥാന സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പില്‍ നിന്ന് രണ്ടര കോടി ഗ്രാന്റ് അനുവദിച്ചു. ഇതില്‍ ആദ്യ ഗഡു 50 ലക്ഷം ട്രസ്റ്റിന് ലഭിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ ഓപ്പറേറ്റീവ്സൊ സൈറ്റിയ്ക്കാണ് നിര്‍മ്മാണ ചുമതല. 2025 ഓടെ കെട്ടിടം പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കുമെന്ന് സെക്രട്ടറി കെ.അബ്ദുള്‍ സലാം പറഞ്ഞു.