NADAMMELPOYIL NEWS
NOVEMBER 07/2023
മു: ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ നീലേശ്വരം, ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ കരുവൻപൊയില്‍, വിഎംഎച്ച്‌എം ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആനയാംകുന്ന് എന്നീ വിദ്യാലയങ്ങളിലെ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ പാസ്‌സിംഗ് ഒൗട്ട് പരേഡ് നടത്തി.
നീലേശ്വരം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന പരേഡില്‍ കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി. പ്രമോദ് സല്യൂട്ട് സ്വീകരിച്ചു. മുക്കം നഗരസഭ ചെയര്‍മാൻ പി.ടി.
ബാബു, പിടിഎ പ്രസിഡന്‍റും നഗരസഭാ കൗണ്‍സിലറുമായ എം.കെ. യാസര്‍, കൊടുവള്ളി പോലീസ് ഇൻസ്പെക്ടര്‍ പ്രജീഷ്, മുക്കം പോലീസ് ഇൻസ്പെക്ടര്‍ സുമിത് കുമാര്‍, എസ്പിസി കോഴിക്കോട് റൂറല്‍ എഡി എൻ.ഒ. അജയൻ, എഎസ്‌ഐ ഷൈനി, സ്കൂള്‍ പ്രിൻസിപ്പാള്‍ എം.കെ. ഹസീല, പ്രധാനാധ്യാപിക കെ.വി. ഉഷ തുടങ്ങിയവര്‍ സംബന്ധിച്ചു.