NADAMMELPOYIL NEWS
NOVEMBER 03/2023
പന്തീരാങ്കാവ്: സ്റ്റേഷനിലെത്തിയ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പന്തീരാങ്കാവ് ഗ്രേഡ് എസ്.ഐ ഹരീഷ് ബാബുവിന് സസ്പെൻഷൻ.
സിറ്റി പൊലീസ് കമീഷണറാണ് എസ്.ഐയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. എളമരം കരീം എം.പിക്കെതിരെ ആക്ഷേപകരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് ഇദ്ദേഹത്തിനെതിരെ അന്വേഷണം നടന്നിരുന്നു. അടുത്തവര്‍ഷം വിരമിക്കാനിരിക്കെയാണ് സസ്പെൻഷൻ ചെയ്തത്.