മുക്കം: സെപ്റ്റംബർ 5 അധ്യാപക ദിനം വിപുലമായ രീതിയിൽ മുക്കം MMOLP സ്കൂളിൽ PTA എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മുഴുവൻ അധ്യാപകരെ ആദരിക്കുകയും കുട്ടികൾക്ക് മധുരം നൽകുകയും സ്കൂളിലെക്ക് ആവശ്യമായ ഇലക്ട്രിക് ഉപകരണങ്ങൾ നൽകുകയും ചെയ്തു.
അധ്യാപക ദിനത്തിൽ കുട്ടികൾ അധ്യാപകർക്ക് സമ്മാനങ്ങൾ നൽകി അവരുടെ സ്നേഹം പ്രകടമാക്കി
പി ടി എ പ്രസിഡന്റ് സാജുദ്ദീന്റെ അധ്യക്ഷതയിൽ മുൻ പിടിഎ പ്രസിഡന്റ് അഷറഫലി ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ നിസാർ ഹസ്സൻ ഏഎം മറുപടി പ്രസംഗവും കെ.കെ ആമിന ടീച്ചർ ആശംസഅരപ്പിച്ചു .PTAവൈസ് പ്രസിഡണ്ട് ആബിദ് സ്വാഗതവും മദർ pta പ്രസിഡന്റ് രാജശ്രീ നന്ദിയും പറഞ്ഞു.