NADAMMELPOYIL NEWS
SEPTEMBER 05/2023

കുന്ദമംഗലം: എൻ.ഐ.ടി കാലിക്കറ്റ്, ഡിസ്ട്രിക്‌ട് ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് (ഡയറ്റ്), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസര്‍ച്ച്‌ (ഐ.പി.ആര്‍), എഡ്യുമിഷൻ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ക്യൂരിയോകോണ്‍ പ്ലാസ്മ എക്‌സിബിഷനും ഇന്നൊവേഷൻ ഫെസ്റ്റും കാലിക്കറ്റ് എൻ.ഐ.ടി.യില്‍ ആരംഭിച്ചു.
സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഓഡിറ്റോറിയത്തില്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാൻസലര്‍ പ്രൊഫ.എം.കെ.ജയരാജ് ഉദ്ഘാടനം ചെയ്തു.

.എൻ.ഐ.ടി കോഴിക്കോട് ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് സബ് കളക്ടര്‍ ചെല്‍സ സിനി ഇന്നവേഷൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഡോ.എ.വി.രവികുമാര്‍ ( ഗുജറാത്ത് ഗാന്ധിനഗര്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസര്‍ച്ച്‌) മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി.മനോജ് കുമാര്‍, എൻ.ഐ.ടി.സി ഫിസിക്‌സ് വിഭാഗം മേധാവി ഡോ. എം.കെ.രവിവര്‍മ, ഡയറ്റ് പ്രിൻസിപ്പല്‍ ഡോ. യു.കെ.അബ്ദുന്നാസര്‍, ഐ.എസ്.ആര്‍.ഒ. മുൻ ഡയറക്ടര്‍ ഇ.കെ.കുട്ടി, ഐ.എസ്.ആര്‍.ഒ മുൻ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ജയറാം എന്നിവര്‍ പങ്കെടുത്തു.ഉദ്ഘാടന ദിവസം ഏകദേശം 1500 വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും എക്സ്പോ സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *