NADAMMELPOYIL NEWS
AUGUST 24/2023
കുറ്റ്യാടി:സംസ്ഥാനത്തെ നടുക്കി വീണ്ടും ക്രൂരമായ പീഡനം. കോഴിക്കോട് കുറ്റ്യാടിക്കടുത്ത് തൊട്ടില്‍ പാലത്താണ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്.
ഡിഗ്രി വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം വൈകീട്ട് മുതല്‍ കാണാതായിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.
ഇന്ന് ആളൊഴിഞ്ഞ വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിലാണ് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത്. വീട്ടിനകത്ത് വിവസ്ത്രയാക്കി കെട്ടിയിട്ട നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ പരിശോധിച്ചപ്പോള്‍, തൊട്ടില്‍പാലത്തിന് അടുത്ത് മറ്റൊരു സ്ഥലത്തെ ആളൊഴിഞ്ഞ വീട്ടില്‍ പെണ്‍കുട്ടിയുണ്ടെന്ന് വ്യക്തമായി.
തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് വീടിന്റെ പൂട്ട് പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎയും കണ്ടെത്തി. പ്രതിയെ തിരിച്ചറിഞ്ഞതായും പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.