NADAMMELPOYIL NEWS
JULY 05/2023

കരുവൻപൊയിൽ : ഗവൺമെന്റ് ഹയർ സെക്കൻഡറി , സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളും അധ്യാപകരും പിടിഎയും ഇന്ന് അദ്ധ്യയനം തുടങ്ങുന്ന പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സ്നേഹോഷ്മളമായ വരവേൽപ്പ് നൽകി. സംസ്ഥാനതലത്തിൽ തന്നെ മാതൃകായോഗ്യമായ ഈ പരിപാടി കോഴിക്കോട് റീജിന്യൽ ഡപ്യൂട്ടി ഡയറക്ടർ എം സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. നീറ്റ് സംസ്ഥാനതല ഒന്നാം റാങ്ക് വിജയി ആര്യ എസ് ബാബു മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡണ്ട് പി. അസൈൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ വാർഡ് കൗൺസിലർ ഷബീന നവാസ്, സിദ്ദീഖ് മാതോലത്ത്, എം. മുരളീധരൻ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഈസക്കോയ, യു. പി. സ്കൂൾ ഹെഡ്മിസ്ട്രസ് ബീന, എ. കെ. അബ്ദുൽ ബഷീർ, കെ. ഹബീബ് റഹ്‌മാൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ശാലി തോമസ് സ്വാഗതവും പ്രോഗ്രാം കൺവീനർ കെ പി. അനിൽകുമാർ നന്ദിയും പറഞ്ഞു. പ്ലസ് ടു വിദ്യാർത്ഥികൾ വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *