ഓമശ്ശേരി: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയില്‍ വാഹനാപകടം. ഓമശ്ശേരി പൊയിലില്‍ ആണ് ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണം വിട്ട കാര്‍ പോസ്റ്റിലിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
സാവധാനത്തില്‍ പോകുന്ന വാഹനങ്ങളും ഇവിടെ ബ്രേക്ക് ചെയ്യുമ്പോള്‍ അപകടത്തില്‍പ്പെടുന്നതായും ദിവസേന ചെറുതും വലുതുമായ നിരവധി വാഹനാപകടങ്ങള്‍ ഉണ്ടാകുന്നതായും പരാതിയുണ്ട്. റോഡിന്റെ അശാസ്ത്രീയ നിര്‍മാണമാണ് കാരണമെന്നും നാട്ടുകാര്‍ പറയുന്നു. ബുധനാഴ്ച രാവിലെയും ഇതേ റോഡില്‍ നോര്‍ത്ത് കാരശ്ശേരിയില്‍ വാഹനം ബ്രേക്ക് ചെയ്തപ്പോള്‍ അപകടത്തില്‍പ്പെട്ടിരുന്നു.