മുക്കം: ഓടത്തെരു മാടാമ്പുറം വളവിൽ ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം സംഭവിച്ചത്. മഴയെത്തുടർന്ന് ബ്രേക്ക് ചവിട്ടിയിട്ടും വാഹനം തെന്നി മാറി ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം. തിരുവമ്പാടി പുന്നക്കൽ സ്വദേശി അബു എന്ന ബൈക്ക് യാത്രികനാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. സാരമായി പരിക്കുപറ്റിയ ഇയാളെ ഇയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റു വിശദാംശങ്ങൾ ലഭ്യമല്ല. എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ നവീകരണ പ്രവൃത്തി പൂർത്തിയായതിനു ശേഷം വാഹനങ്ങളുടെ വേഗത വർധിച്ചതും നിരവധി അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇതോടൊപ്പം മഴ കൂടി എത്തുന്നതോടെ റോഡിലെ വേഗത കുറച്ച് യാത്ര ചെയ്യാൻ ഡ്രൈവർമാർ ശ്രദ്ധിക്കേണ്ടതുമുണ്ട്. മലയോരമേഖലയിൽ കഴിഞ്ഞ രണ്ടു ദിവസമായി നല്ല മഴ ലഭിക്കുന്ന സാഹചര്യത്തിൽ അധികൃതരുടെ ജാഗ്രത നിർദ്ദേശം നിലനിൽക്കുന്ന സാഹചര്യംമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *