Time: 9 am
മുക്കം: കൊടിയത്തൂർ തെയ്യത്തും കടവ് പാലത്തിനു സമീപം ഇരുവഞ്ഞിപ്പുഴയിൽ ഇന്നലെ ഒഴുക്കിൽപ്പെട്ട് കാണാതായ കൊടിയത്തൂർ സ്വദേശിക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു. വെളിച്ചക്കുറവും പ്രതികൂല കാലാവസ്ഥയും മൂലം ഇന്നലെ തിരച്ചിൽ തുടരാൻ പറ്റാത്ത സാഹചര്യത്തിലായിരുന്നു.
ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് ചാത്തപ്പറമ്പ് ഹുസൈൻ കുട്ടി എന്നയാളെ ഒഴുക്കിൽപ്പെട്ട് കാണാതായത്. മുക്കം ഫയർഫോഴ്സും കോഴിക്കോട് നിന്ന് എത്തിയ മുങ്ങൽ വിദഗ്ധരും വിവിധ സന്നദ്ധസേന പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രതിനിധികളും മുക്കം പോലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് ഉണ്ട്