NADAMMELPOYIL NEWS
JUNE 27/2023
വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച കേസില്‍ രണ്ടാം പ്രതി അബിൻ സി രാജ് പിടിയിലായി. കൊച്ചി വിമാനത്താവളത്തില്‍ വച്ച് കായംകുളം പോലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
കായംകുളത്തെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ ഒന്നാം പ്രതി നിഖില്‍ തോമസിന് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് അബിൻ സി രാജായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. മുൻപ് എസ്‌എഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, എസ്‌എഫ്‌ഐ കായംകുളം ഏരിയ പ്രസിഡന്റുമായിരുന്നു അബിൻ.
ഉടൻ നാട്ടിലെത്തിയില്ലെങ്കില്‍ പോലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന വിവരം ഇയാളെ അറിയിച്ചിരുന്നു. വിവിധ പരാതികളെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി എടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് ഒന്നര വര്‍ഷം മുൻപാണ് അബിൻ മാലിദ്വീപിലേക്ക് പോയത്. നിലവില്‍, മാലിദ്വീപില്‍ അദ്ധ്യാപകനായാണ് അബിൻ ജോലി ചെയ്യുന്നത്. സമാനമായ രീതിയില്‍ നിരവധി ആളുകള്‍ക്ക് അബിൻ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ടെന്നാണ് സൂചന.