NADAMMELPOYIL NEWS
JUNE 26/2023
തിരുവനന്തപുരം: പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്‍റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കും.
മെറിറ്റ് ക്വോട്ടയില്‍ ഒന്നാം ഓപ്ഷനില്‍ അലോട്ട്മെന്‍റ് ലഭിച്ചവര്‍ സ്ഥിരം പ്രവേശനം നേടണം.
രണ്ടാം അലോട്ട്മെന്‍റിനൊപ്പം കമ്യൂണിറ്റി ക്വോട്ട പ്രവേശനം നടക്കുന്നതിനാല്‍ വിവിധ ക്വോട്ടകളില്‍ പ്രവേശനത്തിന് അര്‍ഹത നേടുന്നവര്‍ ഏറ്റവും അനുയോജ്യമായ ക്വാട്ടയിലെ പ്രവേശനമാണ് തെരഞ്ഞെടുക്കേണ്ടത്. പ്രവേശനം ഒരേ കാലയളവില്‍ നടക്കുന്നതിനാല്‍ ഏതെങ്കിലും ഒരു ക്വോട്ടയില്‍ പ്രവേശനം നേടിയാല്‍ മറ്റൊരു ക്വോട്ടയിലേക്ക് മാറ്റാനാകില്ല.