പിടിഎം ഹയർ സെക്കണ്ടറി സ്കൂളിന് എൻ എസ് എസ് അവാർഡ്
കോഴിക്കോട് / കൊടിയത്തൂർ : കോഴിക്കോട് ജില്ലയിലെ മികച്ച നാഷനൽ സർവീസ് സ്കീം യൂണിറ്റിൻ്റെ അവാർഡ് കൊടിയത്തൂർ പിടിഎം ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന് ലഭിച്ചു.
ഹയർ സെക്കണ്ടറി നാഷനൽ സർവീസ് സ്കീം കോഴിക്കോട് സംഘടിപ്പിച്ച പ്രോഗ്രാം ഓഫീസർമാർക്കുള്ള അനുമോദന ചടങ്ങായ
‘എൻലൈറ്റിൽ ‘ വെച്ച് പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിൽ നിന്നും സ്കൂൾ പ്രിൻസിപ്പാൾ എം എസ് ബിജു , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സിപി സഹീർ , ഫഹദ് ചെറുവാടി , എൻ എസ് എസ് ലീഡർമാരായ കെടി നിഹാൽ , ആയിഷ ദിയ എന്നിവർ ഏറ്റു വാങ്ങി. കാടും കടലും പദൈയുടെ ഭാഗമായി വാളം തോട് ആദിവാസി കോളനിയിലെ കുരുന്നുകൾക്കുളള പഠന കിറ്റുകളുടെ വിതരണം , കോഴിക്കോട് നൈനം വളപ്പിലെ നിർധനരായ മത്സ്യ ബന്ധന തൊഴിലാളികളോടൊപ്പമുള്ള സാംസ്കാരിക വിനിമയം , ഉപജീവനം പദ്ധതി വഴി നിർധന കുടുംബങ്ങൾക്ക് ഉപജീവന മാർഗം നൽകാനുള്ള തയ്യൽ മെഷീൻ വിതരണം , കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പൂച്ചെടികൾ വെച്ച് പിടിപ്പിച്ച പദ്ധതി , കേരള സർക്കാരിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് കരുത്തേകി മുക്കം ബസ്റ്റാൻ്റിൽ വെച്ച് സംഘടിപ്പിച്ച സമൂഹ ജാഗ്രതാ ജ്യോതി , മഴക്കാല പൂർവ്വ ബോധ വൽക്കരണം , ഫ്രീഡം വാൾ , സത്യമേവ ജയതേ , ഹരിതം , തനതിടം , മാമ്പഴക്കാലം ,ജീവദ്യോതി തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഈ കാലയളവിൽ എൻ എസ് എസ് യൂണിറ്റ് സംഘടിപ്പിച്ചിരുന്നു.
ഉത്തര മേഖല എൻ എസ് എസ് കോർഡിനേറ്റർ മനോജ് കുമാർ കാണിച്ചു കുളങ്ങര ,കോഴിക്കോട് ജില്ലാ എൻ എസ് എസ് കോർഡിനേറ്റർമാരായ എസ് ശ്രീജിത്ത് , എംകെ ഫൈസൽ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.