നടമ്മല്‍പൊയില്‍:യുപി ഷമീര്‍ സഹായ നിധിയിലെ അധി ക ഫണ്ട് 07/04/23 ന് നടമ്മല്‍പൊയില്‍ വെച്ച് വിതരണം ചെയ്തു.
യുപി ഷമീറിന്‍റെ സഹായ നിധിയിലേക്ക് വന്ന ഒരുകോടി ഇരുപത് ലക്ഷത്തില്‍ പരം സംഖ്യയില്‍ നിന്ന് യുപി ഷമീറിന്‍റെ ചികിത്സക്കാവശ്യമായ ഫണ്ട് മാറ്റി വെച്ച്,ബാക്കി പണം(അരക്കോടിയോളം രൂപ)പൊതു ജന മധ്യത്തില്‍ വെച്ച് പ്രമുഖ ചാരിറ്റി പ്രവര്‍ത്തകന്‍ അഡ്വ: ഷമീര്‍കുന്ദമംഗലത്തിന്‍റെ നേതൃത്വത്തിലാണ് വിതരണം ചെയ്തത്.
നാട്ടുകാരും പൗരപ്രമുഖരും
നിറഞ്ഞ സദസ്സില്‍ സങ്കടങ്ങള്‍ക്കിടയിലും സന്തോഷത്തിന്‍റെ നീരുറവ പൊട്ടിപ്പുറപ്പെടുന്ന സന്ദര്‍ഭമായിരുന്നു അത് .
കേരളത്തിന്‍റെ വിവിധ ജില്ലകളില്‍ നിന്നായി ഒട്ടേറെ രോഗികളും അവരുടെ ബന്ധുക്കളും നിറഞ്ഞ സന്തോഷ ത്തോടെ ചെക്കുകള്‍ സ്വീകരിച്ചു.
റമളാനിന്‍റെ വ്രത ശുദ്ധിയോട്കൂടി ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നൂറ് കണക്കിന് നാട്ടുകാര്‍ ഒത്തുകൂടി.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഈ ഫണ്ടിലേക്ക് പണം നല്‍കിയ സുമനസ്സുകൾ ക്കു വേണ്ടി എല്ലാ കണ്oങ്ങളില്‍ നിന്നും പ്രാര്‍ത്ഥന ഉയർന്ന അന്തരീക്ഷത്തിലായിരുന്നു വിതരണം.
പ്രൌഢമായ ഈ ചടങ്ങില്‍,ചികിത്സ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അസ് ലം ആലിന്തറ അദ്ധ്യക്ഷത വഹിച്ചു.കമ്മറ്റി ചെയര്‍മാനും ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ നാസര്‍ പുത്തൂര്‍ ഉദ്ഘാടനം ചെയ്തു.
ചാരിറ്റി മേഘലയിലെ വേറിട്ട വ്യക്തികൂടിയായ അഡ്വഃ ഷമീര്‍ കുന്ദമംഗലം ഫണ്ട് കാര്യങ്ങള്‍ വിശധീ കരിച്ച് സംസാരിച്ചു.അഡ്വക്കറ്റ് ഷമീറിന്‍റെയുംജനങ്ങളുടെയും സാന്നി ധ്യത്തില്‍ ,യുപി ഷമീറിന്‍റെ പിതാവ് യുപി മൊയ്തീന്‍ കുഞ്ഞിയാണ് ഫണ്ട് വിതരണം ചെയ്തത്.
ഓമശ്ശേരി പഞ്ചായത്ത് സ്റ്റാന്‍റിഗ് കമ്മറ്റി ചെയര്‍മാ ന്‍മാര്‍,പഞ്ചാത്ത് അംഗങ്ങള്‍,രാഷ്ട്രീയ സാമൂഹിക സാസ്ക്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
ഈ ചടങ്ങില്‍ വെച്ച് അഡ്വ;ഷമീറിനെ ഗ്രാമ പഞ്ചായത്തും നടമ്മല്‍പൊയില്‍ പതിനൊന്നാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മറ്റിയും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.
കമ്മറ്റി കണ്‍വീനര്‍ ടിഎന്‍ അബ്ദുല്‍റസാഖ് സ്വാഗതവും കൊയിലാട്ട് ശരീഫ് നന്ദിയും പറഞ്ഞു.
_സ്വന്തം ലേഖകന്‍_