NADAMMELPOYIL NEWS
MARCH 10/2023

തിരുവനന്തപുരം:സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ താപസൂചിക ഉയര്‍ന്ന നിലയില്‍. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് ഉയര്‍ന്ന താപസൂചിക.
തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 54നു മുകളിലാണ്. താപസൂചികയെന്നാല്‍ താപനിലയല്ല. ഇതില്‍ ആശങ്ക വേണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.

അന്തരീക്ഷ ഊഷ്മാവിനൊപ്പം അന്തരീക്ഷത്തിലെ ആര്‍ദ്രതയും (ഹ്യുമിഡിറ്റി) ചേര്‍ന്ന് ഉണ്ടാകുന്ന ചൂടിനെ സൂചിപ്പിക്കുന്ന അളവാണ് താപസൂചിക. തീരദേശ സംസ്ഥാനമായ കേരളത്തിന്റെ അന്തരീക്ഷ ആര്‍ദ്രത പൊതുവെ കൂടുതലായിരിക്കും. ദിനാന്തരീക്ഷ താപനില കൂടി ഉയരുമ്ബോള്‍ ചൂട് മൂലമുള്ള അസ്വസ്ഥതകള്‍ വര്‍ധിക്കും.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക്ക് കാലാവസ്ഥാ മാപിനികള്‍ വഴി ലഭ്യമാകുന്ന താപനില, ആപേക്ഷിക ആര്‍ദ്രത എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പഠനാവശ്യത്തിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി താപസൂചിക ഭൂപടം പ്രസിദ്ധീകരിച്ചു. അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യത.
ഉയര്‍ന്ന തിരമാലയ്ക്ക് 
സാധ്യത
കേരളതീരത്ത് വെള്ളി രാത്രിവരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. ജാഗ്രത പാലിക്കണം.

Leave a Reply

Your email address will not be published. Required fields are marked *