NADAMMELPOYIL NEWS
MARCH 09/2023
ആലപ്പുഴ: കള്ളനോട്ട് കേസില്‍ വനിതാ കൃഷി ഓഫീസര്‍ പിടിയില്‍. എടത്വ കൃഷി ഓഫീസര്‍ എം ജിഷമോളാണ് അറസ്റ്റിലായത്.
ഇവരില്‍ നിന്ന് കിട്ടിയ ഏഴ് കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് തട്ടിപ്പു വെളിപ്പെട്ടത്. ജിഷയുമായി പരിചയമുള്ള, മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ കള്ളനോട്ടുകള്‍ ബാങ്കില്‍ നല്‍കിയത്. എന്നാല്‍ ഇയാള്‍ക്ക് ഇവ കള്ളനോട്ടുകള്‍ ആയിരുന്നു എന്ന് അറിയില്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കള്ളനോട്ട് സംബന്ധിച്ച് ചോദ്യം ചെയ്യല്‍ തുടരുകയാണ്.നോട്ടുകള്‍ എവിടെനിന്നാണ് ലഭിച്ചതെന്ന് ജിഷമോള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ആലപ്പുഴ കളരിക്കല്‍ ഭാഗത്ത് ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുകയാണ് ജിഷമോള്‍. മുന്‍പ് വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ശ്രമിച്ചതായും നേരത്തെ ജോലി ചെയ്ത ഓഫീസില്‍ ക്രമക്കേട് നടത്തിയതായും ജിഷയ്ക്കെതിരെ ആരോപണം ഉണ്ട്.