കോഴിക്കോട്: കണ്‍സ്യൂമേഴ്‌സ് വെല്‍ഫെയര്‍ ഫോറം അഞ്ചാം സംസ്ഥാന സമ്മേളനവും ഉപഭോക്തൃ സെമിനാറും മാര്‍ച്ച് 11ന് ശനി രാവിലെ 10.30ന് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഹാളില്‍ നടക്കും.
മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എം.കെ രാഘവന്‍ എം.പി മുഖ്യാതിഥിയാകും. സി.ഡബ്ല്യു.എസ് സംസ്ഥാന ചെയര്‍മാന്‍ വി.എം ചന്തുക്കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ജനറല്‍ കണ്‍വീനര്‍ സി.കരുണാകരന്‍ നായര്‍ സ്വാഗതം പറയും. വ്യത്യസ്ത മേഖലകളില്‍ പ്രതിഭ തെളിയിച്ച കൃഷ്ണന്‍കുട്ടി പയിമ്പ്ര ( അയ്യങ്കാളി സദ്കര്‍മ പുരസ്‌കാര ജേതാവ്), തോന്നയ്ക്കല്‍ റഷീദ് തിരുവനനന്തപുരം (കലാ-കായിക രംഗത്തെ മികച്ച പ്രവര്‍ത്തനം), എം.കെ ശിവശങ്കരന്‍ നായര്‍ (അഞ്ച് പതിറ്റാണ്ട് നാടകരംഗത്ത് സജീവ സാന്നിധ്യം), അരുമാനൂര്‍ സുരേന്ദ്രന്‍ (45 വര്‍ഷമായി ഗാനമേള, ഭക്തി ഗാനസുധ, ഭജന്‍സ് രംഗത്ത് സജീവ സാന്നിധ്യം) എന്നിവരെ ചടങ്ങില്‍ ആദരിക്കും. ജില്ലാ സപ്ലൈ ഓഫിസര്‍ കെ.രാജീവ് മുഖ്യപ്രഭാഷണം നടത്തും.
ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷീര്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നിര്‍വഹിക്കും. കൃഷ്ണന്‍കുട്ടി പയിമ്പ്ര (റിട്ട. ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി) ഉപഭോക്തൃ ബോധവല്‍ക്കരണ ക്ലാസെടുക്കും. സി.ഡബ്ല്യു.എഫിന്റെ സംസ്ഥാന ജില്ലാ നേതാക്കള്‍ സംസാരിക്കും. രാവിലെ ഒമ്പത് മണിക്ക് വി.എം ചന്തുക്കുട്ടി മാസ്റ്റര്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. സംസ്ഥാന സെക്രട്ടറി ബി.കെ സുബ്രമണ്യന്‍ നന്ദി പറയും.