NADAMMELPOYIL NEWS
FEBRUARY 25/2023
കോഴിക്കോട്: കോഴിക്കോട് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. കൂടരഞ്ഞി പൂവാറന്‍തോട് തുറുവേലിക്കുന്നേല്‍ ജോര്‍ജിന്‍റെ മകന്‍ അമല്‍ മാത്യു (24) ആണ് മരിച്ചത്.
എറണാകുളത്ത് കേബിള്‍ ടി വി ഓപ്പറേറ്ററായി ജോലി ചെയ്യ്തു വരുകയായിരുന്നു. നല്ലളം പൊലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പൂവാറന്‍തോട് സെന്‍റ് മേരിസ് പള്ളിയില്‍ സംസ്കരിച്ചു.