വെള്ളിമാട്കുന്ന് : കോഴിക്കോട് ജെ.ഡി.റ്റി ഹൈസ്ക്കൂളിലെ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻറ് ഗൈഡ്സ് അംഗങ്ങളിൽ നിന്നും രാജ്യ പുരസ്കാർ ടെസ്റ്റ് പാസായ കുട്ടികളെ സ്കൗട്ട് ഗ്രൂപ്പ് കമ്മറ്റി ആദരിച്ചു . ജെഡിറ്റി നഴ്സിങ്ങ് കോളേജ് ഓഡിറ്റോറി യത്തിൽ നടന്ന ചടങ്ങ് ജെ.ഡിറ്റി ഇസ്ലാം മേനേജിംഗ് കമ്മറ്റി അംഗം ഹിലാൽ ഹസ്സൻ ഉദ്ഘാടനം ചെയ്തു. സ്കൗട്ട് ചെയർമാൻ ഹബീബ് കാരന്തൂർ അധ്യക്ഷത വഹിച്ചു. ജെ.ഡിറ്റി ഇസ്ലാം ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രിൻസി പ്പാൾ അബ്ദുൽ കബീർ , എച്ച് എം ഇ അബ് ദുൽ ഗഫൂർ , അദ്ധ്യാപകരായ സൈഫുദ്ധീൻ കെ.എം. , തമീമ , സാജിദ് ചോല , മുഹമ്മദ് സഫറുള്ള , ഷബ്ന , റഷീദ തുടങ്ങിയവർ സംസാരിച്ചു. പടനിലം എക്സോർ സിറാമിക് സ്റ്റുഡിയോ എം.ഡി. അസ്ലം കൊടുവള്ളി മുഖ്യഥിതിയായി. പതിമൂന്ന് വർഷം എസ്.പി. സിയുടെ സി.പി.ഒ യായി പ്രവർത്തിച്ച അഹമ്മദ് മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *