NADAMMELPOYIL NEWS
FEBRUARY 21/2023
കോഴിക്കോട്: കോഴിക്കോട് നഴ്സിംഗ് വിദ്യാര്‍ഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ കുടുങ്ങിയത് ലൊക്കേഷന്‍ മാപ്പും മൊബൈല്‍ ഫോണ്‍ ലൊക്കേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍.
വിദ്യാര്‍ഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേരാണ് അറസ്റ്റിലായത്. എറണാകുളം സ്വദേശികളായ അമല്‍, അമ്ബാടി എന്നിവരെയാണ് കസബ പൊലീസ് പിടികൂടുകയായിരുന്നു. താമസ സ്ഥലത്തേക്ക് വിളച്ചുവരുത്തി മദ്യംകുടിപ്പിച്ച ശേഷം പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. കോഴിക്കോട് പേയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുകയായിരുന്നു പെണ്‍കുട്ടി. പരിചയക്കാരായ അമലും അമ്ബാടിയും മിനി ബൈപാസിലുളള ഇവരുടെ താമസ സ്ഥലത്തേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി. തുടര്‍ന്ന് മദ്യം നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നെന്ന് പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി. അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടി അടുത്തദിവസം സുഹൃത്തിനെ വിളിച്ചുവരുത്തി ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.
അമല്‍ കോഴിക്കോട് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിയും അമ്ബാടി എറണാകുളത്ത് ബി കോമിനും പഠിക്കുകയാണ്. കോളേജില്‍ അസ്വാഭാവികമായി പെണ്‍കുട്ടി പെരുമാറുന്നത് കോളേജ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ക്രൂരതയുടെ വിവരങ്ങള്‍ പുറത്ത് വരുന്നത്. തുടര്‍ന്ന് നടന്ന കൗണ്‍സിലിംഗിലാണ് സംഭവം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഉടന്‍ ബന്ധുക്കളെ വിവരമറിയിച്ചു. പെണ്‍കുട്ടിയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.