NADAMMELPOYIL NEWS
FEBRUARY 03/2023
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി കത്തി നശിച്ചു.
വെഞ്ഞാറമൂടില്‍ രാവിലെ 8.30 ഓടെ ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്. കാറില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഡോര്‍ തുറന്ന് ഓടിയതു കൊണ്ട് വന്‍ ദുരന്തം ഒഴിവായി. അദ്ദേഹത്തിന്റെ ജീവന് ഹാനി ഒന്നും സംഭവിച്ചില്ല.
കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. മുന്‍വശത്ത് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ പെട്ടെന്ന് ഇറങ്ങി ഓടി മാറിയിരുന്നു. വെഞ്ഞാറമൂട് നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീ അണയ്ക്കുകയായിരുന്നു.