NADAMMELPOYIL NEWS
FEBRUARY 03/2023
മു: നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് സംസ്ഥാന കായികമേളയിലും ശാസ്ത്രമേളയിലും പങ്കെടുത്ത് വിജയിച്ച വിദ്യാര്‍ത്ഥികളെയും അവരെ സഹായിച്ച കായികാദ്ധ്യാപകനെയും അനുമോദിച്ചു.
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഉന്നതവിജയം നേടിയ 14 വിദ്യാര്‍ഥികളെയും ശാസ്ത്രമേളയില്‍ വിജയിച്ച വിദ്യാര്‍ത്ഥിയെയും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സ്പോര്‍ട്സ് കോച്ചും സ്കൂളിലെ കായികാദ്ധ്യാപകനുമായ ടോമി ചെറിയാനെയുമാണ് അനുമോദിച്ചത്. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന പരിപാടി മുക്കം നഗരസഭാ കൗണ്‍സിലര്‍ എം.കെ യാസര്‍ ഉദ്ഘാടനം ചെയ്തു. മുക്കം പോലീസ് ഇന്‍സ്പെക്ടര്‍ കെ.പ്രജീഷ് മുഖ്യാതിഥിയായി.പി ടി എ പ്രസിഡന്റ് അബ്ദുല്‍സലാം മുണ്ടോളി അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എം.കെ ഹസീല, അദ്ധ്യാപകരായ മുഹമ്മദ് റിയാസ് , കെ.ജി അയ്യൂബ്,പുഷ്പലത, പി.ടി.എ വൈസ് പ്രസിഡന്‍ഡ് സതീഷ്പെരിങ്ങാട്ട്, സ്കൂള്‍ ലീഡര്‍ ഐ.അഭിനവ് എന്നിവര്‍ പ്രസംഗിച്ചു.