NADAMMELPOYIL NEWS
JANUARY 31/2023
ഇടുക്കി: മൂന്നാറില്‍ വിദ്യാര്‍ത്ഥിനിക്ക് വെട്ടേറ്റു. പാലക്കാട് സ്വദേശിയായ ടിടിഐ വിദ്യാര്‍ത്ഥിനി പ്രിന്‍സിക്കാണ് വെട്ടേറ്റത്.
പ്രിന്‍സിയെ ആക്രമിച്ച യുവാവ് പിന്നീട് ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. പ്രിന്‍സിക്ക് തലക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രിന്‍സിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പ്രതിയായ യുവാവിനായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.