NADAMMELPOYIL NEWS
JANUARY 25/2023
ദില്ലി: വിവാദമായ ബിബിസി ഡോക്യുമെന്‍്ററിയുടെ പ്രദര്‍ശനത്തെ ചൊല്ലി ദില്ലി ജെഎന്‍യു ക്യാംപസില്‍ ഉണ്ടായ സംഘര്‍ഷം അവസാനിച്ചു.ക്യാമ്ബസില്‍ വിഛേദിച്ച വൈദ്യുതി മൂന്നര മണിക്കൂറിനു ശേഷം പുനസ്ഥാപിച്ചു.
ജെഎന്‍യു വിദ്യാര്‍ഥികളെ അധികൃതര്‍ കൊല്ലാന്‍ എറിഞ്ഞു നല്‍കിയെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. വിഷയത്തില്‍ അധികൃതര്‍ മറുപടി നല്‍കണം. കുറ്റക്കാര്‍ക്കെതിരെ നടപടി വേണം. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ക്യാമ്ബസിന് അകത്തു പോലും സുരക്ഷിതര്‍ അല്ല. പൊലീസ് കാഴ്ചക്കാരായി നിന്നു എന്നും വിദ്യാര്‍ത്ഥികള്‍ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജെഎന്‍യു ക്യാമ്ബസിന് പുറത്ത് പൊലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്. പത്തിലധികം പൊലീസ് വാഹനങ്ങളാണ് ക്യാമ്ബസിന് പുറത്തെത്തിയിട്ടുള്ളത്. സംഘര്‍ഷ സാഹചര്യത്തില്‍ സര്‍വകലാശാലയില്‍ പൊലീസ് ഉണ്ടായിരുന്നില്ല. നേരത്തെയുണ്ടായിരുന്ന പൊലീസുകാരെ അവിടെ നിന്ന് തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. ലാപ്പ്ടോപ്പിലും മൊബൈല്‍ ഫോണുകളിലുമായി കൂട്ടം കൂടിയിരുന്ന് ഡോക്യുമെന്‍്ററി കണ്ട വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഒരു വിഭാഗം കല്ലെറിയുകയായിരുന്നു. എബിവിപി പ്രവര്‍ത്തകരാണ് കല്ലേറ് നടത്തിയതെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കല്ലേറിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ പ്രകടനമായി ക്യാംപസിന് പുറത്തേക്ക് പോയി.
പ്രധാനമന്ത്രിയെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്‍ററിയുടെ ഇന്ന് ജെഎന്‍യും ക്യാംപസില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. രാത്രി 9 മണിക്കാണ് ഡോക്യുമെന്‍്ററി പ്രദര്‍ശനം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ എട്ടരയോടെ ക്യാംപസിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതോടെ ഡോക്യുമെന്‍്ററി പ്രദര്‍ശനത്തിനായി ഒത്തുകൂടിയ വിദ്യാര്‍ത്ഥികള്‍ സ്വന്തം മൊബൈല്‍ ഫോണുകളിലും ലാപ്പ് ടോപ്പുകളിലുമായി ഒന്നിച്ചിരുന്ന് ഡോക്യുമെന്‍്ററി കാണാനാരംഭിച്ചു. ഇതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കല്ലേറുണ്ടായത്. കല്ലെറിഞ്ഞത് എബിവിപി പ്രവര്‍ത്തകരാണെന്ന് പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആദ്യം ഒളിഞ്ഞു നിന്നു കല്ലെറിഞ്ഞവര്‍ പിന്നീട് അടുത്തേക്ക് എത്തി കല്ലേറ് നടത്തിയെന്നും ഈ കുട്ടി പറയുന്നു. സംഭവത്തില്‍ സര്‍വ്വകലാശാല അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.