കല്‍പ്പറ്റ: ബസ് യാത്രക്കിടെ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച് വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയി. വയനാട് ജില്ലയിലെ ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്‌ലമിനാണ് ഗുരുതരമായി പരിക്കേറ്റത്.കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. ചുള്ളിയോടില്‍ നിന്ന് ബത്തേരിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ചുള്ളിയോട് അഞ്ചാംമൈലില്‍ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. യാത്രക്കിടെ അസ്‌ലം കൈ ബസിന്റെ ജാലകത്തില്‍ കൂടി പുറത്തേക്ക് ഇട്ടിരുന്നു. ഈ സമയത്താണ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അസ്‌ലമിന്റെ ഇടത് കൈയ്യാണ് അറ്റുപോയത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കാനായി ബസ് റോഡരികിലേക്ക് ചേര്‍ന്നപ്പോഴായിരുന്നു അപകടം. 18 കാരനായ അസ്ലമിന്റെ കൈ ഈ സമയത്ത് ബസിന് പുറത്തായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.