NADAMMELPOYIL NEWS
JANUARY 03/2023
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ ഒടുവില്‍ വന്ന പോയിന്‍റ് നിലയില്‍ കണ്ണൂര്‍ ഒന്നാമതും ആതിഥേയരായ കോഴിക്കോട് രണ്ടാമതും
കോഴിക്കോട് : ഇന്ന് തുടക്കമായ 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 83 പോയിന്‍റുമായി കണ്ണൂര്‍ ഒന്നാമത്. ആതിഥേയരായ കോഴിക്കോട് 82 പോയിന്‍റുമായി തൊട്ടുപിന്നില്‍. അതേസമയം, കഴിഞ്ഞ തവണ ചാമ്ബ്യന്‍മാരായ പാലക്കാട് ജില്ല 78 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണുള്ളത്.
എണ്ണം ജില്ല പോയിന്‍റ്
1 കണ്ണൂര്‍ 83
2 കോഴിക്കോട് 82
3 കൊല്ലം 81
4 തൃശൂര്‍ 80
5 പാലക്കാട് 78
കൊല്ലം -81, തൃശൂര്‍ -80 എന്നിങ്ങനെയാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്തുള്ള ജില്ലകള്‍. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ആകെയുള്ള 96 പരിപാടികളില്‍ 11 എണ്ണമാണ് പൂര്‍ത്തിയായത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ ഏഴ്, ഹൈസ്‌കൂള്‍ അറബിക് – 19ല്‍ മൂന്ന്, ഹൈസ്‌കൂള്‍ സംസ്‌കൃതം – 19ല്‍ ഒന്ന് എന്നിങ്ങനെയാണ്.