NADAMMELPOYIL NEWS
JANUARY 03/2023

കോഴിക്കോട്: പെരുമണ്ണയിലെ ചാലിയാര്‍ ഇക്കോടൂറിസം പദ്ധതിക്ക് ഒരു കോടി രൂപയുടെ ഭരണാനുമതി. സംസ്ഥാന സര്‍ക്കാരിന്‍്റെ ‘ഡെസ്റ്റിനേഷന്‍ ചലഞ്ചി’നു കീഴിലാണ് പദ്ധതി നടപ്പാക്കുക
ടൂറിസം വികസനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി നടപ്പാക്കുന്ന ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയിലേക്ക് പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് നല്‍കിയ ‘ചാലിയാര്‍ ഇക്കോ ടൂറിസം’ പദ്ധതിയുടെ രൂപകല്‍പ്പനയ്ക്ക് അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

വിനോദസഞ്ചാരവകുപ്പും പെരുമണ്ണ ഗ്രാമപഞ്ചായത്തും സംയുക്തമായിയാണ് പദ്ധതിക്കായുള്ള ഫണ്ട് വിനിയോഗം ചെയ്യുന്നത്. ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലൂടെ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന തരത്തിലാണ് ‘ചാലിയാര്‍ ഇക്കോ ടൂറിസം’ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. .

പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ എട്ട് (പാറമ്മല്‍), ഒമ്ബത് (നേരടിക്കുന്ന്), പത്ത് (വെള്ളിക്കോട്) വാര്‍ഡുകള്‍ ചാലിയാര്‍പുഴയോട് ചേര്‍ന്നാണ്. ഈ പ്രദേശങ്ങളില്‍ ധാരാളം പുറമ്ബോക്ക് ഭൂമികളുണ്ട് . ഇവ പദ്ധതിക്കായി ഉപയോഗിക്കാനും കഴിയും. നിര്‍ദ്ദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത മലപ്പുറം ജില്ലയിലെ വാഴയൂരില്‍ നിന്ന് ചാലിയാര്‍പുഴയിലൂടെ കടന്ന് പെരുമണ്ണ വഴി കോഴിക്കോടാണ് എത്തിച്ചേരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *