വിജയ ദേവരക്കൊണ്ടയും രശ്മിക മന്ദാനയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കുറച്ചു നാളുകളായി ഗോസിപ്പ് കോളങ്ങളില്‍ നിരന്തരം വരാറുണ്ട്. വിവാഹ വാര്‍ത്തകളും ഒരിടയ്ക്ക് സജീവമായിരുന്നു.എന്നാല്‍ പരസ്പരമുള്ള ബന്ധം ഇരുവരും ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ഇപ്പോഴിതാ പുതുവത്സര ദിനത്തില്‍ മാലിദ്വീപില്‍ നിന്ന് വിജയ് ദേവരക്കൊണ്ട പങ്കിട്ടിരിക്കുന്ന ഒരു ത്രോബാക്ക് ചിത്രമാണ് ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്.
അതേ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം ഒക്ടോബറില്‍ രശ്മിക പങ്കുവെച്ചത് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. രശ്മികയ്ക്ക് 35 ദശലക്ഷത്തിലധികം ഫോളോവേഴ്സും വിജയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 17 മില്യണ്‍ ഫോളോവേഴ്സും ഇന്‍സ്റ്റാഗ്രാമിലുണ്ട്. അതിനാല്‍ നിമിഷ നേരം കൊണ്ട് തന്നെ ഈ ചിത്രം വൈറലായി മാറി.
” ഒരു വര്‍ഷം, നന്നായി ചിരിച്ചു, നിശബ്ദമായി കരഞ്ഞു, ലക്ഷ്യങ്ങള്‍ പിന്തുടരുമ്പോള്‍, ചിലത് നേടി, ചിലത് നഷ്ടപ്പെട്ടു 🙂 എല്ലാം ആഘോഷിക്കേണ്ടതുണ്ട് 🙂 അതാണ് ജീവിതം. പുതുവത്സരാശംസകള്‍ എന്റെ പ്രിയപ്പെട്ടവര്‍ക്ക് ?? നല്ലൊരു പുതുവത്സരം ആശംസിക്കുന്നു!’ എന്ന കുറിപ്പോടെയാണ് വിജയ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഒക്ടോബറില്‍, രശ്മിക മന്ദാനയും തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ‘വാട്ടര്‍ ബേബി എന്ന അടിക്കുറിപ്പോടെ അതേ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കിട്ടിരുന്നു.