NADAMMELPOYIL NEWS
DECEMBER 04/2022

തിരുവനന്തപുരം: സംസ്ഥാനത്തെ 7 ജില്ലകളിൽ വരും മണിക്കൂറുകളിൽ ഇടിയോട് കൂടിയ ശക്തമായ കാറ്റിനും മഴയ്‌ക്കും സാദ്ധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക് സാദ്ധ്യതയെന്നാണ് മുന്നറിയിപ്പ്.

മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട മഴ പെയ്തേക്കും. ഈ ആഴ്ചയിലെ മൂന്ന് ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു.
ഡിസംബർ 4,7,8 തീയതികളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഇതിനൊപ്പം ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങളും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *