കൊടുവള്ളി:
സൗത്ത് കൊടുവള്ളി പ്രവാസി ഗ്രൂപ്പും തണൽ ഡയാലിസിസ് സെന്റർ കൊടുവള്ളിയും സംയുക്തമായി സൗജന്യ വൃക്ക രോഗ നിർണയ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. പ്രവാസി ഗ്രൂപ്പ് ചെയർമാൻ സി പി ഹുസൈൻകുട്ടി അൽ ഖാസിമി അധ്യക്ഷത വഹിച്ചു. കൊടുവള്ളി മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ വായോളി മുഹമ്മദ് മാസ്റ്റർ, കളത്തിങ്ങൽ ജമീല, മഹല്ല് പ്രസിഡണ്ട് കാദർ മാസ്റ്റർ, മൂസ മാസ്റ്റർ ആശംസകൾ അറിയിച്ചു. തണൽ ഡയാലിസിസ് സെന്റർ ട്രെയിനർ കാദർ മാസ്റ്റർ ബോധവൽക്കരണ ക്ലാസ് നടത്തി. ഷബീർ ഓ പി സ്വാഗതവും അഷ്റഫ് കെ സി നന്ദിയും പറഞ്ഞു.