NADAMMELPOYIL NEWS
OCTOBER 30/2022
മുക്കം: കാഞ്ഞിരമൊഴി സ്വദേശി വിശ്വനാഥന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. രണ്ട് കോഴികളെ വിഴുങ്ങിയ പാമ്പിന് പുറത്ത് കടക്കാന്‍ കഴിയാതെ കൂട്ടില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
രാവിലെ കോഴിയെ തുറന്നിടാന്‍ വിശ്വനാഥന്‍ എത്തിയപ്പോഴാണ് കൂട്ടില്‍ പാമ്പിനെ കണ്ടത്. വീട്ടുകാര്‍ വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ അറിയിച്ചതിനെ തുടര്‍ന്ന് റെസ്‌പോണ്‍സ് ടീം അംഗമായ കരീം മുക്കം എത്തി പാമ്പിനെ പിടികൂടി. കൂട്ടില്‍ കുടുങ്ങിക്കിടക്കുന്ന പാമ്പിനെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. പാമ്പ് കൂട്ടില്‍ കുടുങ്ങിയത് അറിഞ്ഞ് നിരവധി പേരാണ് വിശ്വനാഥന്റെ വീട്ടില്‍ കാണാന്‍ എത്തിയത്. പാമ്പിനെ താമരശ്ശേരി റെയിഞ്ച് ഓഫിസില്‍ എത്തിച്ചതിനുശേഷം വനത്തില്‍തുറന്നുവിടും.