NADAMMELPOYIL NEWS
OCTOBER 25/2022
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ വീട്ടിലെത്തി സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പത്ത് മിനിട്ടോളം വി എസിന്റെ വീട്ടിൽ ചെലവഴിച്ച ശേഷമാണ് ഗവർണർ മടങ്ങിയത്. സർക്കാരുമായുള്ള കൊമ്പുകോർക്കലിനെ തുടർന്ന് എൽഡിഎഫ് ഗവർണർക്കെതിരായ പ്രക്ഷോഭം ശക്തമാക്കാൻ ഒരുങ്ങുന്നതിനിടെയാണ് വിഎസിനെ കാണാൻ ആരിഫ് മുഹമ്മദ് ഖാൻ എത്തിയത്.
വിഎസിന് ആശംസകൾ അർപ്പിക്കാനാണ് ഗവർണർ എത്തിയതെന്ന് മകൻ അരുൺകുമാർ പ്രതികരിച്ചു. രാവിലെ ആറ് മണിക്കാണ് അദ്ദേഹം എത്തുന്നുണ്ടെന്ന വിവരം അറിയിച്ചത്. നേരത്തെ തന്നെ അച്ഛനോട് ബഹുമാനമുള്ളയാളാണ് ഗവർണർ. ഇടയ‌്ക്ക് പലപ്പോഴും വിളിച്ച് വിവരങ്ങൾ തിരക്കാറുണ്ടെന്നും അരുൺകുമാർ പറഞ്ഞു.