ഇലക്‌ട്രിക്ക് വാഹന വിപ്ലവമാണ് രാജ്യത്തെ വാഹന വിപണിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. താമസിയാതെ ഒരു വിലകുറഞ്ഞ ഇലക്‌ട്രിക് കാര്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക് ഓടിയെത്തുന്നതിനും രാജ്യം സാക്ഷ്യം വഹിക്കും. കാരണം ഇപ്പോള്‍ മഹീന്ദ്ര അതിന്റെ പുതിയ വിലകുറഞ്ഞ ഇലക്‌ട്രിക് കാര്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. അടുത്ത വര്‍ഷം നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ മഹീന്ദ്ര ആറ്റം ഇലക്‌ട്രിക് കാര്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ 2020 ഓട്ടോ എക്‌സ്‌പോയില്‍ ഈ കാര്‍ അവതരിപ്പിച്ചിരുന്നു. ഇത് ഒരു മിനി കാറിന്‍റെ രൂപത്തില്‍ വരും. നാല് ഡോറുകളുമായിട്ടായിരിക്കും വാഹനം വരിക എന്നും അടുത്തിടെ ചോര്‍ന്ന ആര്‍ടിഒ ഡോക്യുമെന്‍റ് സൂചിപ്പിക്കുന്നു. ഇതാ ചോര്‍ന്ന റിപ്പോര്‍ട്ട് അനുസിര്ച്ച ഈ മിനി ഇവിയെ കുറിച്ചുള്ള ചില പ്രധാന വിവരങ്ങള്‍.
2020 ലെ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ വാഹനം പ്രൊഡക്ഷന്‍ രൂപത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇത് 2020-ല്‍ തന്നെ വിപണിയില്‍ എത്തും എന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും കൊവിഡ് മഹാമാരിയുടെ വരവ് കാരണം പദ്ധതികള്‍ വൈകി. ഇപ്പോള്‍ ഇവി സെഗ്‌മെന്റ് ശക്തി പ്രാപിച്ചതോടെ, ആറ്റം ഇവി അവതരിപ്പിക്കാന്‍ മഹീന്ദ്ര ഒരുങ്ങുകയാണ്. ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് ക്വാഡ്രിസൈക്കിളായിരിക്കും ഇത്.ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, മഹീന്ദ്ര ആറ്റത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ടൈപ്പ് അപ്രൂവല്‍ സര്‍ട്ടിഫിക്കറ്റ് വഴി ചോര്‍ന്നു എന്നാണ് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെയുള്ള സര്‍ട്ടിഫിക്കറ്റ് ‘നോണ്‍ ട്രാന്‍സ്‌പോര്‍ട്ട്’ വിഭാഗത്തിലാണ് നല്‍കിയിരുന്നതെങ്കില്‍, ഏറ്റവും പുതിയ സര്‍ട്ടിഫിക്കറ്റ് ട്രാന്‍സ്‍പോര്‍ട്ട് വിഭാഗത്തിലാണ് നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
നാല് പേര്‍ക്ക് മാത്രം ഇരിക്കാവുന്ന ക്വാഡ്രിസൈക്കിളായിട്ടാണ് മഹീന്ദ്ര ആറ്റം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. K1, K2, K3, K4 എന്നിവ ഉള്‍പ്പെടുന്ന നാല് വേരിയന്റുകളില്‍ മഹീന്ദ്ര ആറ്റം കാര്‍ എത്തുമെന്നും റഷ്‌ലെയ്ന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ K1, K2 വേരിയന്റുകള്‍ക്ക് 7.4 kWh, 144 Ah ബാറ്ററി പാക്ക്, ആറ്റം K3, K4 എന്നിവയ്ക്ക് 11.1 kWh, 216 Ah ബാറ്ററി പാക്ക് ലഭിക്കും. K3, K4 എന്നിവയേക്കാള്‍ കുറഞ്ഞ ശ്രേണിയാണ് മഹീന്ദ്ര ആറ്റം K1, K2 എന്നിവ വാഗ്ദാനം ചെയ്യുന്നത്. കെ1, കെ2 എന്നിവയ്‌ക്കുള്ള ബാറ്ററി പാക്കിന് 98 കിലോഗ്രാം ഭാരമുണ്ട്, കെ3, കെ4 എന്നിവയ്‌ക്ക് 145 കിലോഗ്രാം. വേരിയന്റിനെ ആശ്രയിച്ച് മഹീന്ദ്ര ആറ്റത്തിന്റെ ഭാരം 434 കിലോ മുതല്‍ 458 കിലോഗ്രാം വരെയാണ്.ഓട്ടോ എക്‌സ്‌പോ 2020-ല്‍ അവതരിപ്പിച്ച ആറ്റത്തിന് വലിയ വാതിലുകളുള്ള ഒരു ബോക്‌സി സിലൗറ്റ് ഉണ്ടായിരുന്നു. ഇതിന്റെ മുന്‍ഭാഗം ലളിതമായ ഡിസൈനിലായിരിക്കും. മോണോകോക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത്. ഇതിന് വലിയ പിന്‍ വിന്‍ഡ്ഷീല്‍ഡ് ലഭിക്കും. വിലയെക്കുറിച്ച് പറയുകയാണെങ്കില്‍, ഏകദേശം മൂന്ന് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെയായിരിക്കും ഈ മോഡലിന്‍റെ വില. അങ്ങനെ സംഭവിച്ചാല്‍ ഇലക്‌ട്രിക് വാഹന വിഭാഗത്തിലെ ഏറ്റവും വില കുറഞ്ഞ കാറായിരിക്കും ഇത്.
മഹീന്ദ്ര ആറ്റത്തിന് 1,885 എംഎം വീല്‍ബേസിന് പുറമെ 2,728 എംഎം നീളവും 1,452 എംഎം വീതിയും 1,576 എംഎം ഉയരവും ഉണ്ടായിരിക്കും. മഹീന്ദ്ര ആറ്റം ഇലക്‌ട്രിക് കാര്‍ കുറഞ്ഞ വിലയില്‍ വരുന്നുവെങ്കില്‍, വിലകുറഞ്ഞ ഇലക്‌ട്രിക് കാര്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇത് വലിയ സന്തോഷമായിരിക്കും. മാത്രമല്ല ഈ കാറിന്റെ വരവോടെ മറ്റ് കമ്ബനികളും കുറഞ്ഞ ബജറ്റിലുള്ള ഇലക്‌ട്രിക്ക് കാറുകള്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ മഹീന്ദ്ര ഈ വാഹനത്തിന്‍റെ വരവിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.