NADAMMELPOYIL NEWS
OCTOBER 19/2022
മുക്കം: കോഴിക്കോട് ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ ഒരാളെ കാണാതായി. പുഴയില്‍ കുളിക്കാനിറങ്ങിയ അന്യസംസ്ഥാന തൊഴിലാളിയാണ് ഒഴുക്കില്‍പ്പെട്ടത്.
മുക്കം തൃക്കുടമണ്ണ ക്ഷേത്രത്തിന് സമീപത്ത് ഇന്ന് വൈകിട്ട് 6.45 ഓടെയാണ് സംഭവം നടന്നത്. പുഴയില്‍ ഇറങ്ങി കുളിക്കുന്നതിനിടെ അന്യസംസ്ഥാന തൊഴിലാളി ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ പ്രദേശവാസികള്‍ ഓടിയെത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
രാത്രി വൈകിയും അഗ്നിരക്ഷാസേനയും നാട്ടുകാരും തെരച്ചിൽ തുടര്‍ന്നു. പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.