NADAMMELPOYIL NEWS
OCTOBER 08/2022
ഇടുക്കി: ആദിവാസി യുവാവിനെ വായിൽ കമ്പി കയറ്റി കൊലപ്പെടുത്തി. ഇടുക്കി മറയൂർ പെരിയകുടിയിൽ രമേശാണ് (27) കൊല്ലപ്പെട്ടത്. ബന്ധു സുരേഷാണ് കൊല നടത്തിയതെന്നാണ് വിവരം. ഇയാൾ ഒളിവിലാണ്.
രമേശന്റെ വായിൽ കമ്പി കുത്തിയിറക്കിയും തലയ്‌ക്ക് കമ്പിവടി കൊണ്ട് അടിച്ചുമാണ് കൊലപാതകം നടത്തിയത്. വെള്ളിയാഴ്ച രാത്രി 12 മണിക്കായിരുന്നു സംഭവം. കൊല്ലപ്പെട്ട രമേശന്റെ പിതൃസഹോദരിയുടെ മകനാണ് പ്രതി സുരേഷ്. ഇയാൾക്കായി പോലീസ് തിരച്ചിൽ നടത്തിവരികയാണ്.
സംഭവസ്ഥലത്ത് പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കൊലപാതകത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും പോലീസ് അറിയിച്ചു.