NADAMMELPOYIL NEWS
OCTOBER 07/2022
കുറ്റിക്കാട്ടൂർ: പ്രദേശത്ത് ആറുപേർക്ക് തെരുവുനായുടെ കടിയേറ്റു. കുറ്റിക്കാട്ടൂർ ഹയർ സെക്കൻഡറി സ്കൂളിനടുത്താണ് സംഭവം. വ്യാഴാഴ്ച രാവിലെ മുതൽ നായ് ഓടിനടന്ന് കടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പലരെയും കടിക്കാനായി ഓടിക്കുകയും ചെയ്തു.
കടിയേറ്റ മേലടിക്കൽ ക്വാർട്ടേഴ്സിലെ വിലാസിനി, അഭിരൂപ് (15), ദൈവത്തുംകണ്ടി ധർമരാജൻ (72), തടപറമ്പിൽ യശോദ (63), തടപറമ്പിൽ ശ്യാം എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ പരിസരത്ത് ഏറെക്കാലമായി തെരുവുനായ് ശല്യം രൂക്ഷമാണ്. വിദ്യാർഥികളെ കടിച്ച സംഭവം നേരത്തേ ഉണ്ടായിട്ടുണ്ട്.