NADAMMELPOYIL NEWS
OCTOBER 06/2022
കൊച്ചി: പിഎസ്സി റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനവുമായി ബന്ധപ്പെട്ട കേസില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ (കെഎടി) ആവശ്യപ്പെട്ടാല്‍ റിപ്പോര്‍ട്ടു ചെയ്യാത്ത ഒഴിവുകളുടെ വിവരങ്ങള്‍ മൂന്നു മാസത്തിനകം അറിയിക്കണമെന്നും ഈ ഒഴിവുകളിലേക്ക് നിയമനം നടത്തേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതു വിശദീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
കോഴിക്കോട് ജില്ലയിലെ യുപി സ്കൂള്‍ അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട കേസില്‍ കെഎടി നല്കിയ ഉത്തരവിനെതിരേ പിഎസ്സിയടക്കം നല്കിയ ഹര്‍ജികളിലാണ് ഈ നിര്‍ദേശം നല്‍കിയത്.