NADAMMELPOYIL NEWS
SEPTEMBER 02/2022
ഇന്ന് ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ 153-ാം ജന്മദിനമാണ്. രാജ്യാന്തര അഹിംസാ ദിനമായാണ് ഐക്യരാഷ്ട്ര സഭ ഗാന്ധിജയന്തി ദിനം 1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. അഹിംസയിലൂന്നിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. മഹത്തായ ആത്മാവ് എന്നര്‍ത്ഥം വരുന്ന മഹാത്മാ, അച്ഛന്‍ എന്നര്‍ത്ഥം വരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങള്‍ ജനഹൃദയങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവെന്നതിനേക്കാള്‍ ദാര്‍ശനികനായാണ് ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നത്. അഹിംസയിലൂടെയും സത്യാഗ്രഹത്തിലൂടെയുമാണ് അദ്ദേഹം ഭാരതത്തെ സ്വതന്ത്രമാക്കിയത്.
പ്രിയരേ.. നമുക്കും ഗാന്ധിജിയുടെ തത്വങ്ങളിലൂടെ പിന്‍തുടരാം. അഹിംസയുടെ പാത സ്വീകരിക്കാം.
നടമ്മല്‍പൊയില്‍ ന്യൂസ് വായനക്കാര്‍ക്ക് ഗാന്ധി ജയന്തി ആശംസകള്‍…
_മുഹമ്മദ് അപ്പമണ്ണില്‍_