NADAMMELPOYIL NEWS
SEPTEMBER 27/2022 10.35 PM
കോഴിക്കോട്: പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രശസ്ത യുവനടിക്ക് നേരെ ലൈംഗീക അതിക്രമം. കോഴിക്കോട്ട് സ്വകാര്യ മാളിൽ വച്ചു നടന്ന പ്രമോഷൻ പരിപാടിക്കിടയിൽ ആണ് അതിക്രമം നേരിടേണ്ടി വന്നതെന്ന് നടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. തനിക്കൊപ്പം പ്രമോഷൻ പരിപാടിക്കെത്തിയ മറ്റൊരു സഹപ്രവർത്തകയ്ക്കും സമാന അനുഭവം ഉണ്ടായെന്നും നടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.