NADAMMELPOYIL NEWS
SEPTEMBER 27/2022

കോഴിക്കോട്: സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ചു വിയോജിക്കുന്നവരെ വേട്ടയാടി ഇല്ലായ്മ ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളെ ഇ ഡിയെ ഉപയോഗിച്ച് വേട്ടയാടുന്ന നടപടി മുസ്‌ലിം സംഘടനകള്‍ക്കും നേതാക്കള്‍ക്കും എതിരെയും തുടരുകയാണ്.

ജനാധിപത്യപരമായും ഭരണഘടനാനുസൃതമായും പ്രവര്‍ത്തിക്കുന്ന സംഘടനകളെയും നേതാക്കളെയും കൂട്ടമായി അറസ്റ്റ് ചെയ്തു ജയിലിലടക്കുന്നത് നമ്മുടെ രാജ്യം തുടര്‍ന്നു വരുന്ന അഭിപ്രായസ്വാതന്ത്ര്യത്തെയും സംഘടനാ സ്വാതന്ത്ര്യത്തെയും ഇല്ലായ്മ ചെയ്യുന്ന നടപടിയാണ്. അതിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്നും സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *