ലണ്ടന്‍: അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ അന്ത്യ വിശ്രമസ്ഥലത്തിന്റെ ചിത്രം ബക്കിങ്ഹാം പുറത്തുവിട്ടു.രാജ്ഞിയുടെ ലഡ്ജര്‍ സ്റ്റോണ്‍ കിങ് ജോര്‍ജ് നാലാമന്‍ മെമ്മോറിയല്‍ ചാപ്പലില്‍ സ്ഥാപിച്ചു. അച്ഛനമ്മമാരുടെയും ഭര്‍ത്താവ് പ്രിന്‍സ് ഫിലിപ്പിന്റെയും പേരും ലഡ്ജര്‍ സ്റ്റോണില്‍ അടങ്ങിയിരിക്കുന്നു. കറുപ്പ് ബെല്‍ജിയന്‍ മാര്‍ബിളിലാണ് സ്റ്റോണ്‍ തയ്യാറാക്കിയിരിക്കുന്നത്.
പിതാവ് കിങ് ജോര്‍ജ് നാലാമന്റെ അന്ത്യ വിശ്രമസ്ഥലമായി 1962 ലാണ് ക്വീന്‍ എലിസബത്ത് കിങ് ജോര്‍ജ് നാലാമന്‍ മെമോറിയല്‍ ചാപ്പല്‍ കമ്മീഷന്‍ ചെയ്തത്. സെപ്തംബര്‍ എട്ടിന് 96ാം വയസ്സിലാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. 2015 ല്‍ തന്നെ ഏറ്റവും അധികം കാലം ബ്രിട്ടീഷ രാജവംശത്തിന്റെ പരമാധികാരിയായി ഇരുന്നു എന്ന റെക്കോര്‍ഡ് അവര്‍ക്ക് ലഭിച്ചിരുന്നു. 70 വര്‍ഷമാണ് എലിസബത്ത് രാജ്ഞിയായി തുടര്‍ന്നത്. 73 വയസ്സുകാരന്‍ മകന്‍ ചാള്‍സ് എലിസബത്തിന്റെ മരണത്തോടെ രാജാവായി അധികാരത്തിലേറി.
കിരീട ധാരണം നടന്നതിന്റെ എഴുപതാം വര്‍ഷത്തിലാണ് ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചത്. സ്കോട്ട്ലന്‍റിലെ ബാല്‍മോറല്‍ കാസിലിലായിരുന്നു രാജ്ഞിയുടെ അവസാന നിമിഷങ്ങള്‍. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ രാജ്ഞി ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു. കീരീടാവകാശിയായ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകള്‍ പ്രിന്‍സസ് ആനും ബാല്‍മോറല്‍ കാസിലില്‍ മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. അയര്‍ലന്‍ഡ് സന്ദര്‍ശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയും ലോകത്തെ അതിസമ്ബന്നരായ വനിതകളില്‍ ഒരാളുമായിരുന്നു രാജ്ഞി എലിസബത്ത് എന്ന പ്രത്യേകതയുണ്ട്. 1947ല്‍ ബന്ധുവായ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹനിശ്ചയം നടന്നു. ചാള്‍സും ആനും ജനിച്ചശേഷമാണ് എലിസബത്ത് ബ്രിട്ടന്‍റെ രാജ്ഞിയായി മാറുന്നത്.