NADAMMELPOYIL NEWS
SEPTEMBER 23/2022

ടെഹ്‌റാൻ: മതപരമായ എല്ലാ വൈകൃതങ്ങളേയും അഗ്നിക്കിരയാക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഇറാനിലെ വനിതകൾ. ദിവസങ്ങളായി നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിൽ യുവാക്കളും യുവതികളുമടക്കം രാത്രിയിലും തെരുവിലാണ്.

തെരുവിൽ തീകൂട്ടി അതിന് ചുറ്റും നൃത്തം ചവിട്ടി കൈകോർത്തുപിടിച്ച് യുവാക്കളും യുവതികളും ഇസ്ലാമിക പ്രാകൃത നിയമങ്ങളെ വെല്ലുവിളിച്ചു. പ്രസംഗങ്ങളും മുദ്രാവാക്യം വിളികളും നടക്കുന്നതിനിടെ യുവതികൾ ഹിജാബുകളും പർദ്ദയും അഴിച്ചുമാറ്റി തീയിലേ യ്‌ക്ക് ഇട്ടുകൊണ്ടിരിക്കുന്ന വീഡിയോകളും വ്യാപകമായി പ്രചരിക്കുകയാണ്.
പ്രകടനങ്ങൾക്കെതിരെ പോലീസ് നടത്തുന്ന കിരാത നടപടിക്കെതിരെ വലിയ പ്രതിഷേധ മാണ് നടക്കുന്നത്. ഇറാനിയൻ വനിത പോലീസ് കസ്റ്റഡിൽ മരണപ്പെട്ടതോടെ കൂടുതൽ പേരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുള്ളത്. പോലീസിനെതിരെ വനിതകൾ നേർക്കുനേർ നിന്നുകൊണ്ട് തങ്ങളുടെ അവകാശവാദം ഉന്നയിക്കുന്ന നിരവധി സമരദൃശ്യ ങ്ങളും പുറത്തുവരുന്നുണ്ട്.

തോക്കുകൊണ്ടും വെടിയുണ്ടകൊണ്ടും തങ്ങളെ തടയാനാകില്ല. ഇനിയും മതനിയമങ്ങളുടെ വേർതിരിവുകളെ അംഗീകരിക്കാനാകില്ല. ലോകം മുഴുവൻ മാറിക്കഴിഞ്ഞു. ഞങ്ങളുടെ വ്യക്തിത്വം ബലികഴിച്ചുകൊണ്ട് ഇനിയും ജീവിക്കാനാകില്ലെന്നും പ്രതിഷേധക്കാർ വിളിച്ചു പറയുകയാണ്. പലയിടത്തും സുരക്ഷാ സൈനികർ പ്രതിഷേധക്കാർക്കെതിരെ ക്രൂരമർദ്ദനം അഴിച്ചുവിട്ടതോടെ പ്രതിഷേധം ശക്തമാവുകയാണ്.

പരസ്യമായി മാളുകളിലും ക്ലബ്ബുകളിലും കൂട്ടത്തോടെയാണ് വനിതകൾ ഒത്തുകൂടുന്നത്. ഇസ്ലാമിക നിയമം അനുസരിച്ച് ധരിക്കാറുള്ള എല്ലാ വസ്ത്രങ്ങളും ഒഴിവാക്കിയുള്ള വനിത കളും വലിയ തിരക്കാണ് എല്ലാ നഗരങ്ങളിലും. വ്യപാക പ്രതിഷേധത്തിലൂടെ ഇറാൻ ഇസ്ലാമിക ഭരണ കൂടത്തെ വനിതകൾ തീർത്തും പ്രതിസന്ധിയിലാക്കുകയാണ്. ലോകരാജ്യങ്ങളെല്ലാം ഇറാനിലെ വനിതകൾക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചതോടെ മതനിയമങ്ങൾക്കപ്പുറമുള്ള സ്വാതന്ത്ര്യപ്രഖ്യാപനമാണ് ഇറാനിൽ നിന്നും ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *